ആവശ്യമുള്ള സാധനങ്ങള്‍:
1. നെയ്‌മീന്‍ ഒരു കിലോ
2. ഇഞ്ചി അരച്ചത് ഒരു ടീസ്‌പൂണ്‍
3. വെളുത്തുള്ളി അരച്ചത് ഒരു ടീസ്‌പൂണ്‍
4. സവാള അരച്ചത് ഒരു എണ്ണം
5. മുളകുപൊടി ഒരു ടീസ്‌പൂണ്‍
6. മഞ്ഞള്‍പൊടി കാല്‍ ടീസ്‌പൂണ്‍
7. ഏലക്കായ ചതച്ചത് രണ്ട് എണ്ണം
8. ഗ്രാമ്പൂ മൂന്ന് എണ്ണം
9. വെളിച്ചെണ്ണ കാല്‍ കപ്പ്
10. തക്കാളി അരിഞ്ഞത് അര കപ്പ്
11. വറ്റല്‍മുളക് തരുതരുപ്പായി അരച്ചത് 10 എണ്ണം
12. ഉപ്പ് പാകത്തിന്
13. പുളി പിഴിഞ്ഞത് (നല്ല കട്ടിയില്‍) രണ്ട് ടീസ്‌പൂണ്‍
14. കറിവേപ്പില, മല്ലിയില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
എണ്ണ ചൂടാവുമ്പോള്‍ ഗ്രാമ്പുവും ഏലക്കായും ഇടുക. മൂത്ത മണം വരുമ്പോള്‍ മുളക് അരച്ചതിട്ട് വഴറ്റണം. വീണ്ടും മൂത്ത മണം വുരമ്പോള്‍ രണ്ട് മുതല്‍ ആറ് വരെയുള്ള ചേരുവകളും കൂട്ടത്തില്‍ അരിഞ്ഞുവെച്ച തക്കാളിയും കൂടി ചേര്‍ത്ത് വീണ്ടും വഴറ്റി മൂപ്പിക്കണം. അതിനുശേഷം ഒന്നര കപ്പ് വെള്ളം രണ്ട് ടീസ്‌പൂണ്‍ പുളി എന്നിവ കൂടി ഇതിലൊഴിച്ച് തിളപ്പിക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് തിള വന്നു കഴിഞ്ഞാല്‍ മീന്‍ കഷ്‌ണങ്ങള്‍ ഈ അരപ്പില്‍ നിന്ന് പാത്രം അടച്ചിട്ട് വേവിക്കണം. ഒടുവില്‍ വെള്ളം വറ്റി മീനില്‍ അരപ്പ് പൊതിയുന്ന പാകത്തിന് മല്ലിയിലയും കറിവേപ്പിലയും കൂടി ചേര്‍ത്ത് പാത്രം അടുപ്പില്‍ നിന്നും വാങ്ങിവെക്കുക.
Monday, May 5, 2008
Subscribe to:
Posts (Atom)