Wednesday, August 26, 2009

തരി കാച്ചിയത്‌

ആവശ്യമുള്ള സാധനങ്ങള്

  • റവ (തരി) - 2 ടേബിള്സ്പൂണ്
  • നെയ്യ്‌ ghee- 1 ടീ സ്പൂണ്
  • ചെറിയ ഉള്ളി - 2 എണ്ണം
  • അണ്ടിപരിപ്പ്‌ - 15 എണ്ണം
  • കിസ്മിസ്‌ - 15 എണ്ണം
  • പാല്‍ - 1 ഗ്ലാസ്
  • വെള്ളം - 3 ഗ്ലാസ്
  • കണ്ടന്സ്ഡ്മില്ക്‌ -1/2 ഗ്ലാസ്
  • ഏലക്ക പൊടി - ഒരു നുള്ള്
  • പഞ്ചസാര - 5 ടേബില്സ്പൂണ്

    തയ്യാറാക്കുന്ന വിധം

    പാത്രം അടുപ്പില്വെച്ച്ചൂടാവുബോള്നെയ്യ്ഒഴിച്ച്ചെറിയ ഉള്ളി ഇട്ട്മൂപ്പിക്കുക.ശേഷം അണ്ടിപരിപ്പും മുന്തിരിയും ഇട്ട്വരുക്കുക. ഇതിലേക്ക്റവയും പാലും വെള്ളവും പഞ്ചസാരയും ചേര്ത്ത്തിളപ്പിക്കുക. ഇതിലേക്ക്കന്ഡന്സ്ഡ്മില്ക്കും ഏലക്കാപൊടിയും ചേര്ത്ത്നന്നായി തിളപ്പിച്ച്ഉപയോഗിക്കാം..


Monday, August 24, 2009

katlett

ആവശ്യമുള്ള സാധനങ്ങള്

‍ബീഫ്‌ -1/2 കിലോ
ഉരുളക്കിഴങ്ങ്‌ - 1/2 കിലോ
ഉള്ളി - 3 എണ്ണം
പച്ചമുളക്‌ - 6 എണ്ണം
ഇഞ്ചി - 1 കഷ്ണം
ഗരം മസാല പൊടി - 1 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - കുറച്ച്‌
മുളക്‌ പൊടി - 1 ടീ സ്പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
മല്ലിഇല -4 ടേബിള്‍ സ്പൂണ്‍
എണ്ണ - 2 കപ്പ്‌
മുട്ട - 2 എണ്ണം
റൊട്ടി പൊടി - കവര്‍ ചെയ്യനാവശ്യത്തിന്‌
തയ്യറാക്കുന്ന വിധം

ആദ്യമായി ഉരുളക്കിഴങ്ങ്‌ വലിയ കഷ്ണങ്ങളായി മുറിച്ച്‌ ഉപ്പും ചേര്‍ത്ത്‌ വേവിച്ച്‌ തൊലികളഞ്ഞ്‌ പൊടിച്ച്‌ മാറ്റി വെക്കുക.

പിന്നീട്‌ കഴുകി വൃത്തിയാക്കി വെച്ച ഇറച്ചി കുറച്ച്‌ മഞ്ഞള്‍ പൊടിയും മുളക്‌ പൊടിയും ഉപ്പും ചേര്‍ത്ത്‌ നന്നായി കുക്കറില്‍ വേവിച്ച്‌ മിക്സിയില്‍ ചെറുതായി പൊടിച്ച്‌ മറ്റീവ്ക്കുക.

മുട്ട ഉടച്ച്‌ അല്‍പം ഉപ്പ്‌ ചേര്‍ത്ത്‌ നന്നായി കൈകൊണ്ട്‌ മിക്സ്‌ ചെയ്യുക.

ഒരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ മൂന്ന് ടേബില്‍ സ്പൂണ്‍ എണ്ണ ഒഴിച്ച്‌ ചൂടായതിന്‌ ശേഷം ഉള്ളി പച്ചമുളക്‌ മല്ലി ഇല എന്നിവ നല്ലവണ്ണം വയറ്റിയതിനുശേഷം ഇഞ്ചി ഗരം മസാല ഉപ്പ്‌ മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത്‌ നല്ലവണ്ണം വയറ്റിയതിന്‌ ശേഷം നേരത്തെ മാറ്റി വെച്ച ഇറച്ചിയും ചേര്‍ത്ത്‌ ഇളക്കുക.പിന്നെ ആദ്യം മാറ്റി വെച്ച ഉരുളക്കിഴങ്ങും ചെര്‍ക്കാം. ഇപ്പോള്‍ കട്‌ലറ്റിനുള്ള മാസാല റെഡ്ഡി.

ഇത്‌ തണുത്തതിന്‌ ശേഷം ചെറിയ ഉരുളകളാക്കി ചെരുതായൊന്ന് പ്രസ്സ്‌ ചെയ്ത്‌ മുട്ടയില്‍ മുക്കി റൊട്ടി പൊടിയില്‍ ഉരുട്ടി വെക്കുക. ഇത്‌ ചൂടായ ഫ്രൈ പാനില്‍ അല്‍പം എണ്ണ ഒഴിച്ച്‌ ചൂടാവുമ്പോള്‍ അതിലിട്ട്‌ തിരിച്ചും മറിച്ചും ഇട്ട്‌ വറുത്ത്‌ കോരുക. കട്‌ലറ്റ്‌ തയ്യാര്‍..............
ഇത്‌ tomato ketchup ന്റെ കൂടെ കഴിക്കാം.