Tuesday, July 27, 2010

പാല്‍പ്പായസം (അരിപ്പായസം)

  • നേരിയരി (അല്ലെങ്കില്‍ ബസ്മതി) - രണ്ട്‌ കപ്പ്‌
  • പാല്‍ - ഒരു ലിറ്റര്‍
  • ഏലക്കായ പൊടിച്ചത്‌ - ഒരു ടീസ്പൂണ്‍
  • പഞ്ചസാര - ഒരു കപ്പ്‌ (ആവശ്യത്തിന്‌)
  • കണ്ടന്‍സ്ഡ്‌ മില്‍ക്ക്‌ - 100 ml (അല്ലെങ്കില്‍ വാനില എസ്സന്‍സ്‌)
  • നെയ്യ്‌ (GHEE) - ഒരു ടീസ്പൂണ്‍
  • അണ്ടിപ്പരിപ്പ്‌
  • മുന്തിരി

    അരി നന്നായി കഴുകി നാലു കപ്പ്‌ വെള്ളത്തില്‍ വേവിക്കുക. ഒരു നുള്ള്‌ ഉപ്പ്‌ (വളരെ കുറച്ച്‌) ചേര്‍ത്ത്‌ ഇളക്കുക. പാലും, ഏലക്കാപൊടിയും, പഞ്ചസാരയും, കണ്ടന്‍സ്ഡ്‌ മില്‍ക്കും ചേര്‍ക്കുക. തിളച്ചു കഴിഞ്ഞാല്‍ അടുപ്പ്‌ ഓഫ്‌ ചെയ്യുക.

    മറ്റൊരു പാത്രത്തില്‍ നെയ്യൊഴിച്ച്‌ അണ്ടിപ്പരിപ്പും, മുന്തിരിയും വറുത്തെടുത്ത്‌ പായസത്തില്‍ ചേര്‍ക്കുക.

    പാല്‍പ്പായസം തയ്യാര്‍