Wednesday, January 2, 2008

നാടന്‍ താറാവ്‌ കറി

ആവശ്യമുള്ള സാധനങ്ങള്‍
  • താറാവ്‌ ഇറച്ചി -1 കിലോ
  • ചെറിയ ഉള്ളി - 10 എണ്ണം
  • ഇഞ്ചി - 1 വലിയ കഷ്ണം
  • വെളൂത്തുള്ളി -10 എണ്ണം
  • കുരുമുളക്‌ - 1 ടീ സ്പൂണ്
  • ‍പെരുജീരകം പൊടിച്ചത്‌ - 1 ടീ സ്പൂണ്
  • ‍സവാള - 1 എണ്ണം
  • തക്കാളി - 2 എണ്ണം
  • മഞ്ഞള്‍ പൊടി - 1/4 ടീ സ്പൂണ്‍
  • മുളക്‌ പൊടി -1ടീസ്പൂണ്
  • ‍തേങ്ങാപാല്‍(ഒന്നാം പാല്‍) - 1 കപ്പ്‌
  • തേങ്ങാപാല്‍(രണ്ടാം പാല്‍) - 2 കപ്പ്‌
  • കറിവെപ്പില -2 തണ്ട്‌
    തയാറാക്കുന്ന വിധം
    ഒരു പാത്രം അടുപ്പില്‍ വെച്ച്‌ തേങ്ങാപാലില്‍(രണ്ടാം പാല്‍) ഇറച്ചി,മുളക്‌ പൊടി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. ശേഷം ചെറിയുള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്‌,കുരുമുളക്‌ എന്നിവ ചതച്ചത്‌ ചേര്‍ക്കുക.പെരുജീരകം പൊടിച്ചത്‌ ചേര്‍ക്കുക. കറി നന്നായി തിളച്ചതിന്‌ ശേഷം സവാള,തക്കാളി , എന്നിവ ചേര്‍ത്ത്‌ നന്നായി തിളപ്പിക്കുക.അവസാനമായി തേങ്ങാപാലും കറിവേപ്പിലയും ചേര്‍ത്ത്‌ ഇറക്കി വെക്കാം. .::.താറാവ്‌ ഇറച്ചിക്ക്‌ പകരം ചിക്കന്‍ ഉപയോഗിച്ച്‌ തയാറാക്കാം......

1 comment:

ബയാന്‍ said...

താറാവിനു പകരം ചിക്കന്‍ ഉപയോഗിച്ചു തയ്യാറാകാം എന്ന എസ്ക്യൂസ് തന്നതു നന്നായി, അല്ലെങ്കില്‍ എന്റെ കാര്യം കട്ടപ്പുഹ. കാരിഫോറിലാണെങ്കില്‍ ഫ്രോസണ്‍, അതു വേവില്ല എന്നു നല്ല പാതി പിന്നെ മറിനാ മാളിലെ ഹെരിറ്റേജ് വില്ലേജില്‍ അഞ്ചാറെണ്ണം നീന്തി ത്തുടിക്കുന്നുണ്ട്. ഉണ്ട തിന്നു നാട്ടില്പോകേണ്ടി വരലാകുമോ.