Monday, February 27, 2012

കിളിക്കൂട്

ചിക്കന്‍ -അര കിലോ
മുട്ട, - ആറെണ്ണം
പച്ചമുളക്-ആറെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരച്ചത് -രണ്ടു സ്​പൂണ്‍
സവാള പൊടിയായി അരിഞ്ഞത് -മൂന്നെണ്ണം
റൊട്ടി കഷ്ണങ്ങള്‍ - എട്ടെണ്ണം
മല്ലിപ്പൊടി -ഒരു സ്​പൂണ്‍
കുരുമുളകുപൊടി-അര ടീസ്​പൂണ്‍ വീതം
മഞ്ഞള്‍പൊടി -അര ടീസ്​പൂണ്‍ വീതം
ചിക്കന്‍മസാല -രണ്ടു ടീസ്​പൂണ്‍
ഗരംമസാല -അര ടീസ്​പൂണ്‍
മല്ലിയില അരിഞ്ഞത് -ഒരു ടേബിള്‍സ്​പൂണ്‍
സേമിയ-ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
ചിക്കനില്‍ ആവശ്യത്തിനുള്ള ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ച് ഇറച്ചിമാത്രം അടര്‍ത്തിയെടുത്ത് നല്ല മയത്തില്‍ മിക്‌സിയില്‍ അരച്ചെടുക്കുക. അഞ്ചു മുട്ട പുഴുങ്ങി വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റണം. ഇതിലേക്ക് പാകത്തിനുള്ള ഉപ്പും വേവിച്ച് അരച്ച ഇറച്ചി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, ചിക്കന്‍മസാല എന്നിവ ചേര്‍ത്ത് വഴറ്റി അടുപ്പില്‍ നിന്ന് വാങ്ങണം. റൊട്ടിക്കഷണങ്ങള്‍ വെള്ളത്തില്‍ മുക്കി പിഴിഞ്ഞെടുത്ത ശേഷം തയ്യാറാക്കി വെച്ച മസാലയില്‍ ചേര്‍ത്ത് നല്ലവണ്ണം കുഴച്ച് യോജിപ്പിക്കണം. ഇതില്‍നിന്ന് അഞ്ചോ ആറോ ഉരുളകള്‍ ഉരുട്ടി പത്തിരി പ്രസില്‍ അലുമിനിയം ഫോയിലോ പ്ലാസ്റ്റിക് കവറോ വെച്ച് അല്‍പം എണ്ണ തടവി തയ്യാറാക്കിയ ഉരുളവെച്ച് മറ്റൊരു കവര്‍കൊണ്ട് മൂടുക. അതിനുശേഷം അച്ച് അമര്‍ത്തി പൂരിയുടെ വലുപ്പത്തില്‍ പരത്തുക. ഇതിനകത്ത് പുഴുങ്ങിയ മുട്ട വെച്ച് കവര്‍ ചെയ്ത് ഉരുട്ടിയെടുക്കുക. ബാക്കി രണ്ട് മുട്ട അടിച്ച് വെക്കുക. ഇതില്‍ ഉരുട്ടിയെടുത്ത ഉരുള മുക്കിയെടുത്ത് സേമിയയില്‍ ഒരുപോലെ പൊതിയണം. എണ്ണ ചൂടാകുമ്പോള്‍ രണ്ടെണ്ണം വീതം ഇടുക. എന്നിട്ട് പൊന്‍നിറത്തില്‍ പൊരിച്ച് കോരിയെടുക്കുക.

കിളിക്കൂട് തയ്യാര്‍

No comments: