ആവശ്യമുള്ള സാധനങ്ങള്
ബീഫ് - 1 കിലോ
ഉള്ളി - 4 എണ്ണം
പച്ചമുളക് - 5 എണ്ണം
ഇഞ്ചി (ചതച്ചത് ) - 3 ടേബിള്‍ സ്പൂണ്
വെളുത്തുള്ളി (ചതച്ചത് )- 3 ടേബിള്‍ സ്പൂണ്‍
മുളക് പൊടി -2 ടേബിള്‍ സ്പൂണ്
മല്ലി പൊടി 2 ടേബിള്‍ സ്പൂണ്‍
തക്കളി - 2 എണ്ണം
മല്ലി ഇല - കുറച്ച്
പുതിന ഇല -കുറച്ച്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -വേവിക്കാന്‍ പാകത്തിന്
തയ്യറാക്കുന്ന വിധം
ബീഫില്‍ ഇഞ്ചി, വെളുത്തുള്ളി ,ഉപ്പ് ,വെള്ളം എന്നിവ ചേര്‍ത്ത് വെവിച്ച് മാറ്റി വെക്കുക. മറ്റൊരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുബോള്‍ എണ്ണ ഒഴിച്ച് ഉള്ളിയും പച്ചമുളകും ഉപ്പ് ചേര്‍ത്ത് വയറ്റുക.ശേഷം മുളക് പൊടിയും മല്ലി പൊടിയും ചേര്‍ക്കുക. നന്നായി വയറ്റിയ ശേഷം ഇറച്ചിയും ചേര്‍ക്കാം.മല്ലി ഇലയും ,പുതിന ഇലയും ചേര്‍ക്കുക. കുറച്ച് കഴിഞ്ഞ് വലുതായി മുറിച്ച തക്കളിയും ചേര്‍ക്കാം. തക്കാളി നല്ലനണ്ണം ഉടയരുത് . ബീഫ് ചില്ലി തയ്യാര്‍ ......ഇത് ചപ്പാത്തിയുടെ കൂടെ കഴിക്കാം...
Wednesday, April 2, 2008
Subscribe to:
Post Comments (Atom)
2 comments:
ഗരം മസാലയൊ പെരും ജീരകമൊ ഒന്നും ചേര്‍ക്കാതെ ഇങ്ങനേം ഉണ്ടാക്കാം, ല്ലേ? രണ്ട് പ്രവശ്യം ഉപ്പ് ചേര്‍ക്കുമ്പോ കൂടാണ്ട് നോക്കണം ട്ടാ!
ഇത്താത്താ.....ഉണ്ടാക്കാന്‍ പറ്റുമോന്ന് നോക്കട്ടെ...:-)
Post a Comment