Wednesday, April 30, 2008

whiteചോക്ലേറ്റ്‌ പുഡ്ഡിംഗ്‌

ആവശ്യമുള്ളസാധനങ്ങള്‍
മുട്ട -5
കോണ്‍ ഫ്ലവര്‍ -3 ടീസ്പൂണ്‍
ജലാറ്റിന്‍ - 1 1/2 ടീസ്പൂണ്‍
തണുത്ത വെള്ളം - 1/4 കപ്പ്‌
ചൂടുവെള്ളം - 1/4 കപ്പ്‌
പാല്‍ -1കപ്പ്‌
പഞ്ചസാര - 1കപ്പ്‌
whiteചോക്ലേറ്റ്‌ -150 ഗ്രാം
വാനില എസ്സന്‍സ്‌ - 2ടീസ്പൂണ്‍
Blackചോക്ലേറ്റ്‌ - ചെറിയ പീസ്‌
തയാറാക്കുന്ന വിധം
ജലാറ്റിന്‍ തണുത്ത വെള്ളത്തില്‍ കുതിരാന്‍ വെക്കുക।പിന്നീട്‌ ചൂടുവെള്ളവും ചേര്‍ത്ത്‌ നന്നായി അലിയിച്ചെടുക്കുക।കോണ്‍ ഫ്ലവര്‍ കുറച്ച്‌ പാലില്‍ കലക്കുക।മുട്ടയുടെ മഞ്ഞ പഞ്ചസാര എന്നിവ ബാക്കി പാലില്‍ നന്നായി യോജിപ്പിച്ച്‌ തിളപ്പിച്ച്‌ നന്നായി കുറുക്കുക।ഇതിലേക്ക്‌ കോണ്‍ ഫ്ലവര്‍ ചേര്‍ത്ത്‌ ഇളക്കുക।അടുപ്പില്‍ നിന്നും ഇറക്കിയതിന്‌ ശേഷം whiteചോക്ലേറ്റ്‌ ഗ്രേറ്റ്‌ ചെയ്തതും ജലറ്റിനും വാനില എസ്സന്‍സും ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക।തണുത്തതിന്‌ ശേഷം ഒരു ബേക്കിംഗ്‌ tryയിലേക്ക്‌ മാറ്റുക।ഇതിന്റെ മുകളിലായി മുട്ടയുടെ വെള്ള എഗ്ഗ്‌ ബീറ്ററില്‍ നന്നായി പതപ്പിച്ച്‌ ചെറുതായി ഒന്ന് മിക്സ്‌ ചെയ്ത്‌ മുകളില്‍ അല്‍പ്പം Black choclateഗ്രേറ്റ്‌ ചെയ്ത്‌ വിതറുക।ശേഷം ഫ്രിഡ്ജില്‍ വെച്ച്‌ നന്നായി തണുപ്പിച്ച്‌ ഉപയോഗിക്കാം।

1 comment:

siva // ശിവ said...

....നന്ദി....