Saturday, January 10, 2009

കണ്ണൂര്‍ സ്റ്റയ്‌ല്‌ മട്ടന്‍ ബിരിയാണി

ആവശ്യമുള്ള സാധങ്ങള്‍

മട്ടന്‍ -1/2 കിലോ
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
ഉള്ളി -6 എണ്ണം
തക്കാളി - 3 എണ്ണം
ഇഞ്ചി(ചതച്ചത്‌) -2 ടേബിള്‍ സ്പൂണ് ‍
വെളുത്തുള്ളി (ചതച്ചത്‌) -2ടേബിള്‍ സ്പൂണ്
‍പച്ചമുളക്‌ - 10 എണ്ണം
ഗരം മസാല -1 ടീ സ്പൂണ്
‍തൈര്‌ - 3 ടേബിള്‍ സ്പൂണ്‍
മല്ലി ഇല - 1/2 കപ്പ്‌
നെയ്യ്‌ - 5 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്
‍ബസ്മതി അരി -5 ഗ്ലാസ്‌
വെള്ളം - 7 1/2 ഗ്ലാസ്‌
അണ്ടിപരിപ്പ്‌ - 20 എണ്ണം
കിസ്മിസ്‌ -20 എണ്ണം
തയ്യറാക്കുന്നവിധം

പാത്രം ചൂടാവുബോള്‍ എണ്ണ ഒഴിച്ച്‌ ഉള്ളിയും,ഉപ്പും , പച്ചമുളക്‌ മുറിച്ചതും വയറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ,തക്കളി എന്നിവ ചേര്‍ക്കുക.മഞ്ഞള്‍ പൊടിയും നന്നായി കഴുകിയ മട്ടന്‍ ചേര്‍ക്കുക.ശേഷം ഗരം മസാലയും തൈരും മല്ലി ഇലയും ചേര്‍ക്കുക.നന്നയി അടച്ച്‌ അരമണിക്കൂര്‍ വേവിക്കുക. നെയ്ചോറ്‌ തയ്യറാക്കുന്ന വിധം മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ നെയ്യ്‌ ഒഴിച്ച്‌ അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും വറുത്ത്‌ കോരുക. ശേഷം കുറച്ച്‌ ഗ്രാബുവും കറുവപട്ടയും ചേര്‍ക്കുക.കഴുകിവെച്ച അരി ചേര്‍ത്ത്‌ നന്നായി വറുത്ത്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ നെയ്ചോറ്‌ ഉണ്ടാക്കി വെക്കുക. ഈ ചോറില്‍ നിന്ന്‌ മുക്കാല്‍ ഭാഗവും മാറ്റി അതിലേക്ക്‌ കുറച്ച്‌ മസാലയും വറുത്ത്‌ വെച്ച അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും കുറച്ച്‌ ചേര്‍ക്കുക.വീണ്ടും ചോറും മസാല അങ്ങിനെ ദമ്മിടാം.ഇടയിലായി അല്‍പം മഞ്ഞ ഫുഡ്‌ കളര്‍ നരങ്ങാനീരില്‍ ചേര്‍ക്കാം.അല്‍പം മല്ലി ഇലയും വിതറി പാത്രം അടച്ച്‌ അതിന്റെ മേലെ ഭാരമുള്ള എന്തെങ്കിലും സാധനം വെക്കുക.അരമണിക്കൂര്‍ കഴിഞ്ഞ്‌ അടുപ്പില്‍ നിന്ന്‌ ഇറക്കി കഴിക്കാം. ഇങ്ങനെ തയ്യറാക്കിയ മട്ടന്‍ ബിരിയാണിയുടെ കൂടെ നല്ല മാങ്ങ അച്ചാറും കൂട്ടി കഴിക്കാം .

1 comment:

സിനു said...

KOLLAM NANNAYITTUND