ആവശ്യമുള്ള സാധങ്ങള്‍
ചേന ഒരിഞ്ചു കഷണങ്ങള്‍ ആക്കിയത് - 100 ഗ്രാം
നേന്ത്രക്കായ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - ഒരെണ്ണം
മത്തങ്ങ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - 100 ഗ്രാം
തേങ്ങ ചിരകിയത് - അരമുറി
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്
വെളുത്തുള്ളി - രണ്ടല്ലി
മുളകുപൊടി -അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
കുരുമുളക് -ഒരു ടീസ്പൂണ്
കടുക് - ഒരു ടീസ്പൂണ്
കറിവേപ്പില - രണ്ടു കതിര്
വേറ്റല്‍ മുളക് -3 എണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തി
തയ്യറാക്കുന്നവിധം
നേന്ത്രക്കായ ,ചേന,മത്തന്‍ എന്നിവ കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കുക.തേങ്ങ ചിരകിയതില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ മാറ്റി വെച്ചതിനു ശേഷം ബാക്കി കുരുമുളക്,വെളുത്തുള്ളി,ജീരകം എന്നിവ ചേര്‍ത്ത് തരുതരുപ്പായി അരച്ച് വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റിവെച്ച തേങ്ങാപ്പീര ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക. ഇതിലേക്ക് കടുക്,കറിവേപ്പില ,വറ്റല്‍ മുളക് എന്നിവ ഇട്ടു കടുക് പൊട്ടുമ്പോള്‍, തിളപ്പിചിറക്കി വച്ചിരിക്കുന്ന എരിശ്ശേരിയില്‍ ചേര്‍ക്കുക. എരിശ്ശേരി തയ്യാര്‍......
1 comment:
സംഭവം അടിപൊളിയാണ് കേട്ടോ. പക്ഷെ ആര് ഉണ്ടാകിതരും. നാട്ടി പോയ പെങ്ങളോട് പറഞ്ഞു നോക്കാം
Post a Comment