Tuesday, November 24, 2009

ചൈനീസ്‌ ചില്ലി ചിക്കന്‍

ആവശ്യമുല്ല സാധനങ്ങള്‍
ചിക്കന്‍ എല്ല്‌ ഇല്ലാത്തത്‌-500 ഗ്രാം
ഇഞ്ചി അരച്ചത്‌ -3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത്‌-3 ടേബിള്‍ സ്പൂണ്‍
കുരുമുളക്‌ പൊടി -2 ടേബിള്‍ സ്പൂണ്‍
വിനാഗിരി -2 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ -പാകത്തിന്‌
സവാള -1 വലുത്‌
കാപ്സിക്കം -1 ചെറുത്‌
ടൊമാടോ സോസ്‌ -2 ടേബിള്‍ സ്പൂണ്‍
സോയാ സോസ്‌ -2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ലവര്‍ - 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു നുള്ള്‌
വെള്ളം - 1 കപ്പ്‌

തയ്യാറാക്കുന്ന വിധം

ചിക്കനില്‍ ഇഞ്ചി,വെളുത്തുള്ളി,കുരുമുളക്‌ പൊടി,വിനാഗിരി,ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ നന്നയി മിക്സ്‌ ചെയ്ത്‌ 1/2 മണിക്കൂര്‍ വെക്കുക.ഒരു പാത്രം അടുപ്പില്‍ വെച്ച്‌ എണ്ണ ചൂടാവുമ്പോള്‍ സവാളയും,കാപ്സിക്കവും അല്‍പ്പം ഉപ്പ്‌ ചേര്‍ത്ത്‌ വയറ്റുക.ഇതിലേക്ക്‌ സോസുകള്‍ ചേര്‍ത്ത്‌ നന്നയി ഇളക്കുക.ഇതിലേക്ക്‌ പഞ്ചസാരയും ചിക്കനും വെള്ളവും ചേര്‍ത്ത്‌ 10 മിനുട്ട്‌ ചെറുതീയില്‍ വേവിക്കുക.കോണ്‍ഫ്ലവര്‍ കുറച്ച്‌ വെള്ളത്തില്‍ കലര്‍ത്തി ചേര്‍ക്കുക.കുറുകിയതിന്‌ ശേഷം അടുപ്പില്‍ നിന്ന് മറ്റാം.ചില്ലി ചിക്കന്‍ തയ്യാര്‍....................

Wednesday, August 26, 2009

തരി കാച്ചിയത്‌

ആവശ്യമുള്ള സാധനങ്ങള്

  • റവ (തരി) - 2 ടേബിള്സ്പൂണ്
  • നെയ്യ്‌ ghee- 1 ടീ സ്പൂണ്
  • ചെറിയ ഉള്ളി - 2 എണ്ണം
  • അണ്ടിപരിപ്പ്‌ - 15 എണ്ണം
  • കിസ്മിസ്‌ - 15 എണ്ണം
  • പാല്‍ - 1 ഗ്ലാസ്
  • വെള്ളം - 3 ഗ്ലാസ്
  • കണ്ടന്സ്ഡ്മില്ക്‌ -1/2 ഗ്ലാസ്
  • ഏലക്ക പൊടി - ഒരു നുള്ള്
  • പഞ്ചസാര - 5 ടേബില്സ്പൂണ്

    തയ്യാറാക്കുന്ന വിധം

    പാത്രം അടുപ്പില്വെച്ച്ചൂടാവുബോള്നെയ്യ്ഒഴിച്ച്ചെറിയ ഉള്ളി ഇട്ട്മൂപ്പിക്കുക.ശേഷം അണ്ടിപരിപ്പും മുന്തിരിയും ഇട്ട്വരുക്കുക. ഇതിലേക്ക്റവയും പാലും വെള്ളവും പഞ്ചസാരയും ചേര്ത്ത്തിളപ്പിക്കുക. ഇതിലേക്ക്കന്ഡന്സ്ഡ്മില്ക്കും ഏലക്കാപൊടിയും ചേര്ത്ത്നന്നായി തിളപ്പിച്ച്ഉപയോഗിക്കാം..


Monday, August 24, 2009

katlett

ആവശ്യമുള്ള സാധനങ്ങള്

‍ബീഫ്‌ -1/2 കിലോ
ഉരുളക്കിഴങ്ങ്‌ - 1/2 കിലോ
ഉള്ളി - 3 എണ്ണം
പച്ചമുളക്‌ - 6 എണ്ണം
ഇഞ്ചി - 1 കഷ്ണം
ഗരം മസാല പൊടി - 1 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി - കുറച്ച്‌
മുളക്‌ പൊടി - 1 ടീ സ്പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
മല്ലിഇല -4 ടേബിള്‍ സ്പൂണ്‍
എണ്ണ - 2 കപ്പ്‌
മുട്ട - 2 എണ്ണം
റൊട്ടി പൊടി - കവര്‍ ചെയ്യനാവശ്യത്തിന്‌
തയ്യറാക്കുന്ന വിധം

ആദ്യമായി ഉരുളക്കിഴങ്ങ്‌ വലിയ കഷ്ണങ്ങളായി മുറിച്ച്‌ ഉപ്പും ചേര്‍ത്ത്‌ വേവിച്ച്‌ തൊലികളഞ്ഞ്‌ പൊടിച്ച്‌ മാറ്റി വെക്കുക.

പിന്നീട്‌ കഴുകി വൃത്തിയാക്കി വെച്ച ഇറച്ചി കുറച്ച്‌ മഞ്ഞള്‍ പൊടിയും മുളക്‌ പൊടിയും ഉപ്പും ചേര്‍ത്ത്‌ നന്നായി കുക്കറില്‍ വേവിച്ച്‌ മിക്സിയില്‍ ചെറുതായി പൊടിച്ച്‌ മറ്റീവ്ക്കുക.

മുട്ട ഉടച്ച്‌ അല്‍പം ഉപ്പ്‌ ചേര്‍ത്ത്‌ നന്നായി കൈകൊണ്ട്‌ മിക്സ്‌ ചെയ്യുക.

ഒരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ മൂന്ന് ടേബില്‍ സ്പൂണ്‍ എണ്ണ ഒഴിച്ച്‌ ചൂടായതിന്‌ ശേഷം ഉള്ളി പച്ചമുളക്‌ മല്ലി ഇല എന്നിവ നല്ലവണ്ണം വയറ്റിയതിനുശേഷം ഇഞ്ചി ഗരം മസാല ഉപ്പ്‌ മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത്‌ നല്ലവണ്ണം വയറ്റിയതിന്‌ ശേഷം നേരത്തെ മാറ്റി വെച്ച ഇറച്ചിയും ചേര്‍ത്ത്‌ ഇളക്കുക.പിന്നെ ആദ്യം മാറ്റി വെച്ച ഉരുളക്കിഴങ്ങും ചെര്‍ക്കാം. ഇപ്പോള്‍ കട്‌ലറ്റിനുള്ള മാസാല റെഡ്ഡി.

ഇത്‌ തണുത്തതിന്‌ ശേഷം ചെറിയ ഉരുളകളാക്കി ചെരുതായൊന്ന് പ്രസ്സ്‌ ചെയ്ത്‌ മുട്ടയില്‍ മുക്കി റൊട്ടി പൊടിയില്‍ ഉരുട്ടി വെക്കുക. ഇത്‌ ചൂടായ ഫ്രൈ പാനില്‍ അല്‍പം എണ്ണ ഒഴിച്ച്‌ ചൂടാവുമ്പോള്‍ അതിലിട്ട്‌ തിരിച്ചും മറിച്ചും ഇട്ട്‌ വറുത്ത്‌ കോരുക. കട്‌ലറ്റ്‌ തയ്യാര്‍..............
ഇത്‌ tomato ketchup ന്റെ കൂടെ കഴിക്കാം.

Monday, January 12, 2009

എരിശ്ശേരി

ആവശ്യമുള്ള സാധങ്ങള്‍
ചേന ഒരിഞ്ചു കഷണങ്ങള്‍ ആക്കിയത് - 100 ഗ്രാം

നേന്ത്രക്കായ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - ഒരെണ്ണം
മത്തങ്ങ ഒരിഞ്ചു കഷ്ണങ്ങള്‍ ആക്കിയത് - 100 ഗ്രാം

തേങ്ങ ചിരകിയത് - അരമുറി

മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്

വെളുത്തുള്ളി - രണ്ടല്ലി

മുളകുപൊടി -അര ടീസ്പൂണ്‍

ജീരകം - അര ടീസ്പൂണ്‍

കുരുമുളക് -ഒരു ടീസ്പൂണ്

കടുക് - ഒരു ടീസ്പൂണ്

കറിവേപ്പില - രണ്ടു കതിര്

വേ‍റ്റല്‍ മുളക് -3 എണ്ണം

വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് - പാകത്തി

തയ്യറാക്കുന്നവിധം
നേന്ത്രക്കായ ,ചേന,മത്തന്‍ എന്നിവ കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിക്കുക.തേങ്ങ ചിരകിയതില്‍ നിന്നും ഒരു ടേബിള്‍ സ്പൂണ്‍ മാറ്റി വെച്ചതിനു ശേഷം ബാക്കി കുരുമുളക്,വെളുത്തുള്ളി,ജീരകം എന്നിവ ചേര്‍ത്ത് തരുതരുപ്പായി അരച്ച് വേവിച്ച കഷ്ണങ്ങളില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് മാറ്റിവെച്ച തേങ്ങാപ്പീര ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക. ഇതിലേക്ക് കടുക്,കറിവേപ്പില ,വറ്റല്‍ മുളക് എന്നിവ ഇട്ടു കടുക് പൊട്ടുമ്പോള്‍, തിളപ്പിചിറക്കി വച്ചിരിക്കുന്ന എരിശ്ശേരിയില്‍ ചേര്‍ക്കുക. എരിശ്ശേരി തയ്യാര്‍......

Saturday, January 10, 2009

കണ്ണൂര്‍ സ്റ്റയ്‌ല്‌ മട്ടന്‍ ബിരിയാണി

ആവശ്യമുള്ള സാധങ്ങള്‍

മട്ടന്‍ -1/2 കിലോ
എണ്ണ - 4 ടേബിള്‍ സ്പൂണ്‍
ഉള്ളി -6 എണ്ണം
തക്കാളി - 3 എണ്ണം
ഇഞ്ചി(ചതച്ചത്‌) -2 ടേബിള്‍ സ്പൂണ് ‍
വെളുത്തുള്ളി (ചതച്ചത്‌) -2ടേബിള്‍ സ്പൂണ്
‍പച്ചമുളക്‌ - 10 എണ്ണം
ഗരം മസാല -1 ടീ സ്പൂണ്
‍തൈര്‌ - 3 ടേബിള്‍ സ്പൂണ്‍
മല്ലി ഇല - 1/2 കപ്പ്‌
നെയ്യ്‌ - 5 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1 ടീ സ്പൂണ്
‍ബസ്മതി അരി -5 ഗ്ലാസ്‌
വെള്ളം - 7 1/2 ഗ്ലാസ്‌
അണ്ടിപരിപ്പ്‌ - 20 എണ്ണം
കിസ്മിസ്‌ -20 എണ്ണം
തയ്യറാക്കുന്നവിധം

പാത്രം ചൂടാവുബോള്‍ എണ്ണ ഒഴിച്ച്‌ ഉള്ളിയും,ഉപ്പും , പച്ചമുളക്‌ മുറിച്ചതും വയറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ,തക്കളി എന്നിവ ചേര്‍ക്കുക.മഞ്ഞള്‍ പൊടിയും നന്നായി കഴുകിയ മട്ടന്‍ ചേര്‍ക്കുക.ശേഷം ഗരം മസാലയും തൈരും മല്ലി ഇലയും ചേര്‍ക്കുക.നന്നയി അടച്ച്‌ അരമണിക്കൂര്‍ വേവിക്കുക. നെയ്ചോറ്‌ തയ്യറാക്കുന്ന വിധം മറ്റൊരു പാത്രം അടുപ്പില്‍ വെച്ച്‌ ചൂടാവുബോള്‍ നെയ്യ്‌ ഒഴിച്ച്‌ അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും വറുത്ത്‌ കോരുക. ശേഷം കുറച്ച്‌ ഗ്രാബുവും കറുവപട്ടയും ചേര്‍ക്കുക.കഴുകിവെച്ച അരി ചേര്‍ത്ത്‌ നന്നായി വറുത്ത്‌ വെള്ളവും ഉപ്പും ചേര്‍ത്ത്‌ നെയ്ചോറ്‌ ഉണ്ടാക്കി വെക്കുക. ഈ ചോറില്‍ നിന്ന്‌ മുക്കാല്‍ ഭാഗവും മാറ്റി അതിലേക്ക്‌ കുറച്ച്‌ മസാലയും വറുത്ത്‌ വെച്ച അണ്ടിപരിപ്പും കിസ്മിസും ഉള്ളിയും കുറച്ച്‌ ചേര്‍ക്കുക.വീണ്ടും ചോറും മസാല അങ്ങിനെ ദമ്മിടാം.ഇടയിലായി അല്‍പം മഞ്ഞ ഫുഡ്‌ കളര്‍ നരങ്ങാനീരില്‍ ചേര്‍ക്കാം.അല്‍പം മല്ലി ഇലയും വിതറി പാത്രം അടച്ച്‌ അതിന്റെ മേലെ ഭാരമുള്ള എന്തെങ്കിലും സാധനം വെക്കുക.അരമണിക്കൂര്‍ കഴിഞ്ഞ്‌ അടുപ്പില്‍ നിന്ന്‌ ഇറക്കി കഴിക്കാം. ഇങ്ങനെ തയ്യറാക്കിയ മട്ടന്‍ ബിരിയാണിയുടെ കൂടെ നല്ല മാങ്ങ അച്ചാറും കൂട്ടി കഴിക്കാം .